HIGHLIGHTS : കോഴിക്കോട് : മുസ്ലീംലിഗിന്റ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

കോഴിക്കോട് : മുസ്ലീംലിഗിന്റ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഏക ജനറല്‍ സെക്രട്ടറിയായി കെ പി എ മജീദിനെ തെരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി തങ്ങള്‍ പ്രസിഡന്റായി തുടരും. കോഴിക്കോട് ലീഗ് ഹൗസില്‍ച്ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് പുതിയ തേതൃത്വത്തെ തിരഞ്ഞെടുത്തത്. നിലവിലെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ ടി മുഹമ്മദ് ബഷീറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. ഇദേഹത്തിന് അഖിലേന്ത്യാ നേതൃത്വത്തില്‍ പദവി നല്‍കുമെന്നാണ് സൂചന.
പി വി അബ്ദുള്‍വഹാബിനെ സംസ്ഥാന സെക്രട്ടറിയായും, മുന്‍മന്ത്രി പി കെ കെ ബാവയെ പുതിയ ട്രഷററായും, സി.ടി അഹമ്മദലി, വി കെ അബ്ദുള്‍ഖാദര്‍ മൗലവി എന്നിവരെ വൈസ്പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള അഞ്ചംഗ ഉന്നതാധികാര സമിതിയേയും യോഗം തിരഞ്ഞെടുത്തു.
ശനിയാഴ്ച വവൈകീട്ട് ലീഗ് ഹൗസില്‍ ആരംഭിച്ച കൗണ്‍സില്‍ യോഗം ഞായറാഴ്ച പുതിയ സംസ്ഥാന കൗണ്‍സില്‍ ഭാരവാഹി തിഞ്ഞെടുപ്പോടെയാണ് അവസാനിച്ചത്.