കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് 7ന്

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് ജൂലൈ ഏഴിന്. തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സര്‍വകലാശാലയ്ക്ക് കീഴില്‍ അഞ്ച് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ആര്‍ട്‌സ് ആന്റ് സയന്‍സ്,എന്‍ജിനിയറിങ്,അറബിക്,ബിഎഡ് സെന്ററുകളില്‍ നിന്നുള്ള 228 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരാണ്(യുയുസി) വോട്ടര്‍മാര്‍. അഞ്ച് ജില്ലാ എക്‌സിക്യുട്ടീവ് സീറ്റിലേക്കും അഞ്ച് ജനറല്‍ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. അതത് ജില്ലകളിലുള്ളവര്‍ക്ക് മാത്രമേ ജില്ലാ എക്‌സിക്യുട്ടീവ് സീറ്റിലേക്ക് മത്സരിക്കാനാവു എന്ന സിന്‍ഡിക്കേറ്റ് തീരുമാനമുള്ളതിനാല്‍ ഇത്തവണ അതത് ജില്ലയിലുള്ള യുയുസി മാരാണ് സ്വന്തം ജില്ലയെ പ്രതിനിധീകരിച്ച് യൂണിയനിലേക്ക് മത്സരിക്കുന്നത്. ഇതിനായി ഭരണഘടനയില്‍ സിന്‍ഡിക്കേറ്റ് ഭേദഗതി വരുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top