ഇ ടി മുഹമ്മദ് ബഷീര്‍ പരപ്പനങ്ങാടി കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ കടലാക്രമണ പ്രദേശങ്ങള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം പി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയെടെയാണ് അദേഹം പ്രദേശത്തെത്തിയത്.

ചാപ്പപ്പടി, ആവിയില്‍ ബീച്ച്, സദ്ദാംബിച്ച്, പുത്തന്‍കടപ്പുറം, ഒട്ടുമ്മല്‍, അങ്ങാടി, ആലുങ്ങല്‍ ബീച്ച് തുടങ്ങിയ പ്രദേശങ്ങള്‍ ഇ.ടി സന്ദര്‍ശിച്ചു.

കടല്‍ഭിത്തി ഇല്ലാത്തിടങ്ങളില്‍ ഭിത്തി നിര്‍മ്മിക്കണമെന്നും മറ്റുമുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനങ്ങളും മത്സ്യത്തൊഴിലാളികള്‍ ഇ.ടിക്ക് നല്‍കി.

Related Articles