HIGHLIGHTS : മുംബൈ : ഗൂജറാത്തിലെ വ്യാജ 'എന്‍കൗണ്ടറില്‍' കൊല ചെയ്യപ്പെട്ട ഇസ്രത്ത് ജാഹാന്റെ കുടുംബത്തിന്

മുംബൈ : ഗൂജറാത്തിലെ വ്യാജ ‘എന്‍കൗണ്ടറില്‍’ കൊല ചെയ്യപ്പെട്ട ഇസ്രത്ത് ജാഹാന്റെ കുടുംബത്തിന് വധഭീഷണിയുണ്ടെന്ന് കുടൂംബാംഗങ്ങള്‍.
മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇസ്രത്തിന്റെ കുടുംബംഗങ്ങള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്് വ്യഴാഴ്ച
പുലര്‍ച്ചെ 2.30ന് ചിലര്‍ തങ്ങളുടെ വീട്ടിലെത്തി പോലീസാണെന്ന്ച പറഞ്ഞ് വാതിലില്‍ മുട്ടിയെന്ന്് ഇസ്്രത്തിന്റെ സഹോദരി മുഷറത്ത് പറഞ്ഞു. എന്നാല്‍ രാവിലെ പോലീസ് സറ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ അങ്ങിനെയാരെയും അയച്ചിട്ടില്ലന്നായിരുന്നു മൊഴി. ഭീഷണിയെക്കുറിച്ച് ഇവര്‍ ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും ഇസ്രത്തിന്റെ കുടുംബം വ്യക്തമാക്കി.
നേരെത്തെയും ഇസ്രത്തിന്റെ അമ്മയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഗൂജറാത്തില്‍ നി്ന്ന് മുബൈയിലേക്ക് മടങ്ങുമ്പോള്‍ ഇവരുടെ കാറിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു.
2004 ജൂണ്‍ പതിനഞ്ചിനാണ് ഇസ്രത്ത്് ജഹാനടക്കം നാലു പേരെ ഗുജറാത്ത്് പോലീസ് വ്യജ എന്‍കൗണ്ടറിലൂടെ വെടിവെച്ച് കൊന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികുടി കൊലപ്പെടുത്തിയതാണന്ന് തെളിഞ്ഞത്.