Section

malabari-logo-mobile

മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്; സോളാര്‍ വിഷയത്തില്‍ കേന്ദ്രത്തെ നിലപാടറിയിക്കും

HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് പ്രതിസന്ധി രൂക്ഷമായതോടെ പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. കേരളത്തിലെ വിഷയങ്ങള്‍

തിരു: സോളാര്‍ തട്ടിപ്പ് പ്രതിസന്ധി രൂക്ഷമായതോടെ പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. കേരളത്തിലെ വിഷയങ്ങള്‍ സങ്കീര്‍ണമാണെന്ന് ആന്റണി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി സോണിയയെ കാണാന്‍ പോകുന്നത്. ഭക്ഷ്യസുരക്ഷാ ബില്ലുമായി ബന്ധപ്പെട്ട് സോണിയ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം ഉമ്മന്‍ചാണ്ടി തന്റെ നിലപാട് സോണിയയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം ഇടത് യുവജന സംഘടനകള്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി കേരളഹൗസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഈ സാഹചര്യത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനത്തിന് കനത്ത സുരക്ഷയാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്.

sameeksha-malabarinews

സോളര്‍ വിഷയത്തെ കുറിച്ച് നേരത്തെ സോണിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് വിശദീകരണം തേടിയിരുന്നു. കേരളത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെന്നും അടിയന്തിരമായി ഹൈക്കമാന്റ് പ്രശ്‌നത്തില്‍ ഇടപെടണമെന്നും ആന്റണിയും ആവശ്യപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!