HIGHLIGHTS : ദില്ലി: ഈ മാസം 18 വരെ ഇറ്റാലിയന്‍ അംബാസിഡര്‍ ഇന്ത്യ വിടരുതെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടി കാട്ടി സുപ്രീം കോടതി ഇറ്റലിക്ക്
ദില്ലി: ഈ മാസം 18 വരെ ഇറ്റാലിയന്‍ അംബാസിഡര്‍ ഇന്ത്യ വിടരുതെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടി കാട്ടി സുപ്രീം കോടതി ഇറ്റലിക്ക് നോട്ടിസയച്ചു.
നിലവില്‍ നയതന്ത്ര പ്രതിനിധികള്‍ക്കും, മറ്റ് ഉദേ്യാഗസ്ഥര്‍ക്കും, കാര്യാലയത്തിനും നയതന്ത്ര പരിരക്ഷയുള്ളതാണ് എന്നാല്‍ ഇന്ത്യക്കും ഇറ്റലിക്കുമിടയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ അസാധരണമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിന്നുന്നത്. യുദ്ധം ഉണ്ടാകുമ്പോള്‍പോലും എതിര്‍ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധികള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് അന്താരാഷ്ട്ര പെരുമാറ്റ ചട്ടം. ഇറ്റലിയുടെ നിലപാടില്‍ ആശങ്കാജനകമായ സാഹചര്യമാണ് ഉണ്ടായിരിക്കന്നതെന്ന്് കേന്ദ്രം സുപ്രീം കോടതിയെ അിറയിച്ചിട്ടുണ്ട്.

എന്നാല്‍ നാവികരെ തിരിച്ചയക്കാത്ത ഇറ്റലിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുമായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുഷിദ്, അറ്റോര്‍ണി ജനറല്‍ എന്നിവര്‍കൂടികാഴ്ച നടത്തി.
അതെസമയം ഇറ്റാലിയന്‍ സ്ഥാനപതിക്കെതിരെ കോടതിയലക്ഷ്യത്തിന് സുബ്രഹ്മണ്യം സ്വാമി ഇന്ന് സുപ്രിം കോടതിയെ സമീപിക്കും.