Section

malabari-logo-mobile

ആന്‍ഡ്രിയയെ ഞാന്‍ പ്രണയിക്കുന്നു;.ഫഹദ് ഫാസില്‍

HIGHLIGHTS : ന്യൂജനറേഷന്‍ ഹീറോ ഫഹദ് ഫാസില്‍ പ്രണയത്തിലാണെന്ന്....

ന്യൂജനറേഷന്‍ ഹീറോ ഫഹദ് ഫാസില്‍ പ്രണയത്തിലാണെന്ന്…. നടി ആന്‍ഡ്രിയ ജര്‍മിയയോട് പ്രണയമാണെന്ന് മലയാളികളുടെ സ്വന്തം ഫഹദ്ഫാസല്‍ തുറന്നു പറയുന്നു. വനിതക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫഹദ് തന്റെ പ്രണയം വെളിപ്പെടുത്തിയത്.

അന്നയും റസൂലും എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ആന്‍ഡ്രിയ തന്റെ മനസ്സില്‍ കടന്നു കൂടിയതെന്ന് ഫഹദ്. ആന്‍ഡ്രിയയുടെ പെരുമാറ്റവും നര്‍മ്മബോധവും അനായാസേനയുള്ള അഭിനയവും ഉയര്‍ന്ന വിദ്യാഭ്യാസവുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഫഹദ് പറഞ്ഞു.

sameeksha-malabarinews

അന്നയും റസൂലിന്റെ ഡബ്ബിംഗിനായി ചെന്നൈയിലെത്തിയപ്പോള്‍ തന്റെ മനസ്സിലെ പ്രണയം ഫഹദ് ആന്‍ഡ്രിയയോട് തുറന്നു പറഞ്ഞു. എന്നാല്‍ ഇത് ഫഹദിന്റെ വെറും തോന്നലാണെന്നും പറഞ്ഞ് ഇതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു ആന്‍ഡ്രിയ ആദ്യം. എന്നാല്‍ ഫഹദിന്റെ പ്രണയം ആന്‍ഡ്രിയ തിരിച്ചറിയുകയായിരുന്നു. ആന്‍ഡ്രിയുടെ സുഹൃത്തും, കമലഹാസന്റെ മകളുമായ ഐശ്വര്യയുടെ ഫോണില്‍ നിന്നാണ് ആന്‍ഡ്രിയ ഫഹദിനെ വിളിച്ച് തനിക്കിഷ്ടമാണെന്ന് അിറയിയച്ചതായാണ് വിവരം.

സിനിമാ ലോകത്തെ ഗോസിപ്പുകളില്‍ ഇതുവരെ ഇടംപിടിക്കാത്ത ഫഹദ് തന്റെ പ്രണയം തുറന്നു പറഞ്ഞതോടെ അണിയറ ചര്‍ച്ചകളിലെ സ്ഥിരം സാനിദ്ധ്യമായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!