Section

malabari-logo-mobile

ഇറ്റാലിയന്‍നാവികര്‍ക്ക് കേരളം വിടാം.

HIGHLIGHTS : ദില്ലി: നീണ്ടകരയ്ക്കടുത്ത് കടലില്‍ രണ്ട് മത്സ്യതൊഴിലാളികളെ

ദില്ലി: നീണ്ടകരയ്ക്കടുത്ത് കടലില്‍ രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി.

ഇറ്റാലിലിയന്‍ നാവികരെ ദില്ലിയിലേക്ക്മാറ്റണമെന്നും കോടതി. ഇവരുടെ ജാമ്യ വ്യവസ്ഥയിലും കോടതി ഇളവനുവദിച്ചിട്ടുണ്ട്. ഇവര്‍ ആഴ്ചയിലൊരിക്കല്‍ ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നാവികര്‍ കേരളം വിട്ടുപോകരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയിുടെ ഈ വിധി. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ലെന്ന നാവികരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന നാവികരുടെ ആവസ്യം കോടതി നിരാകരിച്ചു.

നാവികരെ ഉടന്‍ തന്നെ ദില്ലിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!