ഇരട്ടക്കൊല ; പികെ ബഷീര്‍ എംഎല്‍എക്കെതിരെ കേസെടുത്തു.

HIGHLIGHTS : മലപ്പുറം: മലപ്പുറം അരീക്കോട് കനിയില്‍ ഇന്നലെ രാത്രി അജ്ഞാത

മലപ്പുറം: മലപ്പുറം അരീക്കോട് കനിയില്‍ ഇന്നലെ രാത്രി അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ പികെ ബഷീര്‍ എംഎല്‍എക്കെതിരെ അരീക്കോട് പോലീസ് കോസെടുത്തു. മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ബഷീര്‍ ഏറനാട് മുസ്ലീംലീഗ് എംഎഎല്‍എയാണ്.

ഇന്നലെ രാത്രിയാണ് സഹോദരങ്ങള്‍ക്ക് അക്ജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്. അക്രമണത്തില്‍ ഇരുവര്‍ക്കും കൈക്കും തലക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിന്റെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും ഒന്നാം പ്രതി ആസാദിനെ കോഴിക്കോട് മിംമ്‌സ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.

കഴിഞ്ഞ ജനുവരി അഞ്ചിനാണ് കുനിയില്‍ അങ്ങാടിയില്‍ വച്ച് അതീഖു റഹ്മാന്‍ വധിക്കപ്പെട്ടത്. ഈ കേസില്‍ 6 പ്രതികളാണ് ഉണ്ടായിരുന്നത്. ഈ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനാല്‍ ഈ മേഖല ശക്തമായ പോലീസ് നിരീക്ഷണത്തിലായരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഈ അക്രമം ഉണ്ടായത്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!