HIGHLIGHTS : ദില്ലി: കടല്‍ക്കൊലയാളികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നില്ലെങ്കില്‍

ദില്ലി: കടല്‍ക്കൊലയാളികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നില്ലെങ്കില്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കിയേക്കും. റോമിലെ ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. നയതന്ത്ര ബന്ധങ്ങളും വെട്ടിക്കുറച്ചേക്കും.
ഇറ്റാലിയന്‍ സ്ഥാനപതിയയാ ഡാനിയല്‍ മാഞ്ചിനി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയാണ് ഇറ്റാലിയന്‍ നാവികരെ തിരികെ കൊണ്ടുപോയത്. ഇറ്റലിയിലെ തിരഞ്ഞെടു്പപില്‍ വോട്ടുചെയ്യാനാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 22 വരെയാണ് ജാമ്യം. എന്നാല്‍ ഇവരെ തിരിച്ചയക്കില്ലെന്ന് ഇറ്രലി വ്യക്തമാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
ഇന്നലെ ഇറ്റലി നിലപാട് വ്യക്തമാക്കിയതോടെ ഇന്ത്യന്‍ വിദേശകാര്യ വക്താവ് രഞ്ജന്‍ മത്തായി ഇവരെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിക്കഴിഞ്ഞു. ഇതിനുള്ള ഇറ്റലിയുടെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുടെ തുടര്‍ നീക്കം.
സത്യവാങ്മൂലം ലംഘിച്ചതിന് ് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ മാഞ്ചിനിക്കെതിരെ ഇന്ത്യയില്‍ ക്രിമിനല്‍ കേസ് എടുക്കാനാവില്ല എന്ന ഉപദേശമണ് അറ്റോണിജനറല്‍ സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇയാളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാനാകും.
ഈ വിഷയം ഇന്ന് പാര്‍ലിമെന്റിന്റെയും ഇരു സഭകളെയും പ്രക്ഷുബ്ധമാക്കിയേക്കും. രാജ്യസഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് സിപിഎം എംപി കെ എന്‍ ബാലഗോപാല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇരുസഭകളിലും വിഷയം ചര്‍ച്ചചെയ്യണമെന്ന് സുഷമ സ്വരാജും വ്യക്തമാക്കിക്കഴിഞ്ഞു. സോണിയാ ഗാന്ധിക്ക് നേരെ സംശയത്തിന്റെ വിരല്‍ നീളുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാറിന് ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചേ പറ്റു.