HIGHLIGHTS : ദില്ലി:
ദില്ലി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ് മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കമാകുന്നു. ഇന്നുമുതല്‍ 28 ാം തീയ്യതി വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ലോക രണ്ടാംനമ്പര്‍ താരം സൈന നെഹ്‌വാളും പുരുഷ സിംഗിള്‍സില്‍ മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ താരം ലീ ചോംഗ്‌വീയുമാണ് ശ്രദ്ധേയമായ താരങ്ങള്‍.
ഇന്നു നടക്കുന്ന ഒന്നാം റൗണ്ട് മല്‍സരത്തില്‍ സൈന ഇന്തോനേഷ്യയുടെ ബലാട്രിക്‌സ് മനുപുതിയുമായി ഏറ്റുമുട്ടും. കഴിഞ്ഞ മാസം നടന്ന ഓള്‍ ഇംഗ്ലണ്ട് ബാറ്റ്മിന്റണ്‍ ഫ്രീ ക്വോര്‍ട്ടറില്‍ ചൈന ബലാട്രിക്‌സിനെ തോല്‍പ്പിച്ചിരുന്നു.

സൈനക്ക് ഒന്നാം റൗണ്ടില്‍ ഭീഷണിയാവാന്‍ ഇടയുള്ളത് ഹൈദരാബാദ്കാരിയായ കൗമാര താരം പി.വി സിന്ധു മാത്രമാണ്. സൈനക്ക് ഭീഷണിയായേക്കാവുന്ന മറ്റൊരുതാരം തായ്‌ലന്റിന്റെ റാച്ചോനോക് ഇനാതൂണാണ്.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പാരുപ്പള്ളി കാശ്യപിന്റെ ആദ്യ മല്‍സരം ഇന്തോനേഷ്യയുടെ തൗഫീക് ഹിദായത്തിനോടാണ്. ഗുരുസായ്ദത്ത് ഒന്നാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിരാറ്റോയെയും നേരിടും. അജയ് ജയറാം ജപ്പാന്റെ ഷോ സസാക്കിയെയാണ് ഒന്നാം റൗണ്ടില്‍ നേരിടാനിരിക്കുന്നത്.