HIGHLIGHTS : ദില്ലി: ഇടതുമുന്നണി വിട്ടവര്‍ പാര്‍ട്ടിയിലേക്ക് തന്നെ
ദില്ലി: ഇടതുമുന്നണി വിട്ടവര്‍ പാര്‍ട്ടിയിലേക്ക് തന്നെ മടങ്ങി വരുന്നതിനോട് തുറന്ന സമീപനമാണെന്ന സസ്ഥാന നേതാക്കളുടെ അഭിപ്രായത്തോട് യോജിക്കുന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഇടത തുമുന്നണിയുടെ നയവും പരിപാടിയും അംഗീകരിച്ച് ആരും വന്നാലും സ്വീകരിക്കുമെന്നും പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നത് ഇടതുമുന്നണിയുടെ നയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.


അതേസമയം ടിപി വധം, വിഎസ് തുടങ്ങിയ വിഷയങ്ങളടക്കം കേരളത്തിലെ സംഘടനാ കാര്യങ്ങളോട് മാധ്യമങ്ങളിലൂടെ പ്രതികരിക്കാന്‍ താന്‍ ഇല്ലെന്നും കാരാട്ട് വ്യക്തമാക്കി.
അതെ സമയം ഇക്കാര്യം താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും കാരാട്ടിന്റെ അഭിപ്രായത്തിന് വലിയ വില ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇതിനോട് പ്രതികരിച്ചു.