ആലപ്പുഴയില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴയില്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കഴുത്തിന് പരിക്കേറ്റ പെണ്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പരിസരവാസിയായ ജോസ് എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട പ്രതി ജോസിനുവേണ്ടി പുന്നപ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് മാസം മുമ്പ് ഈ പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമമുണ്ടായിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top