Section

malabari-logo-mobile

വാര്‍ത്ത ചോര്‍ത്തല്‍; വിഎസിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടി ഉറപ്പായി.

HIGHLIGHTS : ദില്ലി: വിഎസിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടി ഉറപ്പായി.

ദില്ലി: വിഎസിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടി ഉറപ്പായി. കേന്ദ്രകമ്മിറ്റിയുടെ അജണ്ടയില്‍ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ഇനമായാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റിയുടെ പുറത്താക്കല്‍ നടപടിക്കാണ് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കുക.

നാളെ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ നടപടിക്ക് കേന്ദ്രനേതൃത്വം അനുമതി നല്‍കുമെന്നാണ് സൂചന.

sameeksha-malabarinews

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി കെ ശശീധരന്‍, പേഴ്‌സണല്‍ സ്റ്റാഫ് അസിസ്റ്റന്റ് സുരേഷ് എന്നിവരെപുറത്താക്കാന്‍ നടപടി. വാര്‍ത്ത ചോര്‍ത്തി നല്‍കുന്നവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ടെന്നും തങ്ങള്‍ക്കെതിരെയുള്ള നടപടിയിലൂടെ ഔദ്യോഗിക വിഭാഗം വിഎസിനെയാണ് ലക്ഷ്യമിടുന്നതെന്നും കാണിച്ച് വിഎസിന്റെ സ്റ്റാഫ് അംഗങ്ങള്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഏതായാലും ഇവര്‍ക്കെതിരെയുള്ള സംസ്ഥാന ഘടകത്തിന്റെ നടപടിക്ക് നാളെ സാങ്കേതിക അനുമതി നല്‍കുമെന്നു തന്നെയാണ് വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!