HIGHLIGHTS : ചെന്നൈ: ആറന്മുള വിമാനത്തവള നിര്‍മ്മാണത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചാണ് പദ്ധതി സ്റ്റേ ചെയ്തത്.
ചെന്നൈ: ആറന്മുള വിമാനത്തവള നിര്‍മ്മാണത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചാണ് പദ്ധതി സ്റ്റേ ചെയ്തത്. കടുത്ത പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടി കാട്ടി ആറന്മുളയില്‍ തുടരുന്ന ശക്തമായ സമരങ്ങളെ തുടര്‍ന്നാണ് വിമാനത്താവളത്തിന് സ്റ്റേ.
സംസ്ഥാന സര്‍ക്കാന്റെയും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതി പദ്ധതിക്ക് ഉണ്ടായിരുന്നു.

ആറന്മുളയില്‍ വിമാനത്താവളം വരുന്നതിനെതിരെ മോധാ പട്കര്‍ ഉളപ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതിന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നെല്‍വയല്‍ നികത്തുന്നത് നിയമവിരുദ്ധമാണെന്നും നെല്‍വയല്‍ നികത്തുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പദ്ധതി അടിയന്തിരമായി റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.