HIGHLIGHTS : കണ്ണൂര്‍ : മലബാറിലെ പതിനായിരക്കണക്കിന് ആരാധകരുടെ നടുവിലേക്ക്

കണ്ണൂര്‍ : മലബാറിലെ പതിനായിരക്കണക്കിന് ആരാധകരുടെ നടുവിലേക്ക് ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറോഡണ എത്തിയപ്പോള്‍ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയം അക്ഷര്‍ത്ഥത്തില്‍ ഇളകിമറിയുകയായിരുന്നു. ആരാധകരുടെ ആവേശത്തിനൊത്ത് ആ ഫുട്‌ബോള്‍ മാന്ത്രികന്‍ ചുവടുകൂടി വെച്ചപ്പോള്‍ ജനാവലിയാകെ ആഹ്ലാദ തിമിര്‍പ്പില്‍ ആറാടി. രാവിലെ 10.25 മണിയോടുകൂടിയാണ് ഹെലിക്കോപ്പറ്ററില്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്ത് വന്നിറങ്ങിയത്. സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പിന്നീട് ഡിഗോയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സുകളായിരുന്നു. ആദ്യം തന്റെ വരവറിയിച്ചുകൊണ്ട് സ്‌റ്റേഡിയകത്തിന്റെ നാലുവശത്തേക്കും ഫുട്‌ബോള്‍ എടുത്ത് ലോങ് ഷോര്‍ട്ട് പായിച്ചുകൊണ്ട് തന്റെ വരവറിയിച്ചു. പിന്നീട് പാട്ടുപാടി പന്തുതട്ടി പതിനായിരങ്ങളെ ഇളക്കിമറിയിച്ചു. ഇതിനിടെ മലയാളിയുടെ കറുത്തമാന്‍ ഐഎം വിജയനോടൊപ്പം ഫുട്‌ബോള്‍ ഇതിഹാസം തലകെണ്ട് ബോളെടുത്ത് പന്തടക്കത്തിന്റെ മാന്ത്രിക ചിത്രങ്ങള്‍ വരച്ചുകാണിച്ചു.
പിന്നീട് തന്റെ 52-ാം പിറന്നാളിന്റെ കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു. ഇതിനിടയ്ക്ക് അവതാരിക രജ്ഞിനി ഹരിദാസുമൊത്ത് നടത്തിയ നൃത്തചുവടുകള്‍ ആരാധകരെ ഹരംകൊള്ളിച്ചു.
ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ കണ്ണൂരിലെ പുതിയഷോറൂമിന്റെയും ബോബി ചെമ്മണ്ണൂര്‍ എയര്‍ലൈസിന്റെയും ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം.