HIGHLIGHTS : ദില്ലി: പാക് സൈനിക വേഷമണിഞ്ഞെത്തിയ ഭീകരരാണ് പൂഞ്ച് അതിര്‍ത്തി മേഖലയി
ദില്ലി: പാക് സൈനിക വേഷമണിഞ്ഞെത്തിയ ഭീകരരാണ് പൂഞ്ച് അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടത്തിയതെന്ന പ്രസ്താവന പ്രതിതോധമന്ത്രി എകെ ആന്റണി തിരുത്തി.
ഇന്ത്യന്‍ സൈനികരുടെ കൊലപാതകത്തിന് പിന്നില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പങ്കാളിത്തമുണ്ടെന്ന് വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്താവനയില്‍ ആന്റണി വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെയും നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ പ്രതികരണത്തെയും ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സഭ ഒറ്റകെട്ടായി ആന്‍ണറിയുടെ വിശദീകരണത്തെ സ്വാഗതം ചെയ്തു.

അതിര്‍ത്തിയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഇന്ത്യ പുലര്‍ത്തുന്ന ആത്മീയ നിയന്ത്രണം കഴിവുകേടായി കാണരുതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. നിയന്ത്രണ രേഖയുടെ പവിത്രത കാത്തു സൂക്ഷിക്കാനുള്ള ഇന്ത്യന്‍ സൈനികരുടെ ശക്തിയും സര്‍ക്കാരിന്റെ ശേഷിയും കുറച്ചു കാണുകയും വേണ്ട അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം കരസേനാ മേധാവി ജനറല്‍ വിക്രം സിങ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ വിശദീകരണം.
MORE IN പ്രധാന വാര്‍ത്തകള്‍
