HIGHLIGHTS : കോണ്‍ഗ്രസ് മുസ്ലിം ലീഗിനെതിരെ വര്‍ഗീയ പ്രചരണം നടത്തുന്നു. കോട്ടക്കല്‍: കേരളത്തിലെ വികസനം എങ്ങിനെയായിരിക്കണമെന്ന്
കോണ്‍ഗ്രസ് മുസ്ലിം ലീഗിനെതിരെ വര്‍ഗീയ പ്രചരണം നടത്തുന്നു.
കോട്ടക്കല്‍: കേരളത്തിലെ വികസനം എങ്ങിനെയായിരിക്കണമെന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ തീരുമാനിക്കും. അത് തടയാന്‍ കേന്ദ്രത്തില്‍ നിന്ന് ഒരു നേതാവും ഇങ്ങോട്ട് വരേണ്ട. കേന്ദ്രത്തില്‍ പ്രതിരോധവും വിദേശകാര്യവും ഭരിച്ചാല്‍ മതി. കേരളത്തിലെ കാര്യം ഇവിടത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിക്കും. കേരള വികസനം തകര്‍ക്കാന്‍ ഉത്തരേന്ത്യന്‍ ഗോസായിമാരെ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് .കോട്ടക്കല്‍ ടൗണ്‍ യൂത്ത് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ് ലിം ലീഗിനെതിരെ കോണ്‍ഗ്രസ് വര്‍ഗ്ഗീയ പ്രചാരണം നടത്തുകയാണ് . ലീഗിനെതിരെ പിണറായിയും വി.എസും പ്രചാരണം നടത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തരുതായിരുന്നു. ഹിന്ദു സമൂഹതക്തിനിടയില്‍ മുസ്ലിംകളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഈ പ്രചാരണം ഇടയാക്കിയിട്ടുണ്ട്. ഇത് കേരളത്തില്‍ വലിയ നഷ്ടങ്ങളുണ്ടാക്കും.
എ.കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലീഗിന് നാല് മന്ത്രിമാരും ഒരു ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചിരുന്നു. അന്ന് ലീഗിന് 19 എം.എല്‍.മാരുണ്ടായിരുന്നു. ഇന്ന് ലീഗിന് 20 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ്സിനാകട്ടെ അംഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. അതുകൊണ്ടുതന്നെ ലീഗിന് അഞ്ച് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
പ്രസംഗത്തിലുടനീളം മുസ്ലിംലീഗിനെ പുകഴ്ത്തിയും കോണ്‍ഗ്രസ്സിനെ ഇകഴ്ത്തിയുമായിരുന്നു ചീഫ് വിപ്പിന്റെ പ്രസംഗം. യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെയാണ് ഇത് ഏറ്റുവാങ്ങിയത്.