Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി :ബൈക്കും ഒാട്ടോയും കൂട്ടിയിടിച്ച് 3പേര്‍ക്ക് പരിക്കേറ്റു

പരപ്പനങ്ങാടി :ബൈക്കും ഒാട്ടോയും കൂട്ടിയിടിച്ച് 3പേര്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ബിഇഎം ഹൈസ്‌കൂളിന് സമീപത്ത്‌വച്ച് ശനിയാഴ്ച്ച രാത്രി 9.40 മണിയോടെയാണ് അപകടമുണ്ടായത്.

താനൂര്‍ ഭാഗത്തു നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കെ എല്‍ 65 എ 8750 പള്‍സര്‍ബൈക്കും കെ എല്‍ 55 3669 നമ്പര്‍ ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവര്‍ക്ക് തലയ്ക്കാണ് പരിക്ക്്.

sameeksha-malabarinews

അപകടം നടന്നയുടനെ നാട്ടുകാര്‍ ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബൈക്ക് യാത്രക്കാര്‍ അയ്യപ്പന്‍കാവ് സ്വദേശികളാണെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!