HIGHLIGHTS : ദില്ലി: വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ ധാരണയായി. ഇതിന്റ...
ദില്ലി: വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ ധാരണയായി. ഇതിന്റെ ഔദേ്യാഗിക പ്രഖ്യാപനത്തിനായി ഇന്ന് പ്രതേ്യക മന്ത്രി സഭാ യോഗം ചേരും. ചൊവ്വാഴ്ച ചേര്‍ന്ന യുപിഎ എകോപന സമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും രാജ്യത്തെ ഇരുപത്തൊമ്പതാമത്തെ സംസ്ഥാന രൂപികരണത്തിന് അനുമതി നല്‍കിയിരുന്നു.
സീമാന്ദ്ര, റായല തെലുങ്കാന എന്നീ രണ്ട് സംസ്ഥാനങ്ങളാണ് വിഭജിക്കുന്നത്. പത്ത് വര്‍ഷത്തേക്ക് ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും ഹൈദരാബാദ് പൊതു തലസ്ഥാനമാകും. ഇതിനു ശേഷം ആന്ധ്രക്ക് പുതിയ തലസ്ഥാനം വരും. ഇതോടെ ഹൈദരാബാദ് തെലുങ്കാനയുടെ മാത്രം തലസ്ഥാനമാകും. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ രൂപവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാണ് ആന്ധ്ര.

ചൊവ്വാഴ്ച ചേര്‍ന്ന യുപിഎ യോഗത്തില്‍ തെലുങ്കാന സംസ്ഥാന രൂപവല്‍ക്കരണ തീരുമാനം ഐക്യകണ്‌ഠ്യേനയാണ് കൈകൊണ്ടതെന്നും എന്‍സിപി നേതാവ് ശരത് പവാര്‍ അറിയിച്ചു. സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി, യുപിഎ സഖ്യ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.