HIGHLIGHTS : തിരൂര്‍ : തിരുവോണനാളില്‍
നിലമ്പൂര്‍/തിരൂര്‍ : തിരുവോണനാളില്‍ വിനോദയാത്രക്കിടെ ആഢ്യന്‍ പാറയിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി കാണാതായ തിരൂര്‍ പൂക്കയില്‍ സ്വദേശി മുണ്ടോത്തിയില് ബഷീറിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 8.30 മണിക്ക് അപകടമുണ്ടായ സ്ഥലത്തു നിന്നും 300 മീറ്റര്‍ താഴെ വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന മരത്തില്‍ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഇവിടെ കുളിക്കാനെത്തിയ ആദിവാസി സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് 2.30 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം നടുവിലങ്ങാടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അടക്കം ചെയ്തു. ബഷീറിന് ആദരാജ്ഞലികളര്‍പ്പിക്കാന്‍ വന്‍ ജനാവലി തന്നെ വീട്ടിലെത്തിയരുന്നു.


ബഷീര്‍ തിരൂര്‍ താഴേപാലത്ത് നാഷണല്‍ ഗ്ലാസ് ഹൗസ് എന്ന കട നടത്തി വരികയായിരുന്നു. പിതാവ് : മൊയ്തീന്‍ഹാജി. ഭാര്യ: സുമിലത്ത്. മക്കള്‍ : മുഹമ്മദ് വാസിം, ആമിന മിന്‍സ.