ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ട്:ശബരിമലയില്‍ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി

ദുബൈ:  ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അതേ സമയം സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്നില്ലെന്നും രാഹുല്‍ഗാന്ധി. ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിലെ നേതാക്കളുമായി സംസാരിച്ചിപ്പോഴാണ് തനിക്ക് വിഷയം ശരിക്കും മനസ്സിലായതെന്നും രാഹുല്‍ പറഞ്ഞു. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ട്. ശബരിമലവിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാഹുല്‍ഗാന്ധിപറഞ്ഞു.

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി നിലാപടിനൊപ്പമായിരുന്നില്ല നേരത്തെ രാഹുല്‍ ഗാന്ധി.

Related Articles