HIGHLIGHTS : മൂന്ന് മലയാളികള്‍ പിടിയിലായി. മലപ്പുറം സ്വദേശികളാണ് പോലീസ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട്
ബാംഗ്ലൂര്‍ : അസം കലാപത്തിന്റെ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് മലയാളികള്‍ പിടിയിലായി. മലപ്പുറം സ്വദേശികളാണ് പോലീസ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനൊന്ന് പേരെ ബാംഗ്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പിടിയിലായ മലയാളികള്‍ ബാംഗ്ലൂരില്‍ ചെറുകിട കച്ചവടം നടത്തി വരുന്നവരാണ്. കൗതുകത്തിനായാണ് വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ഇവര്‍ പോലീസില്‍ നല്‍കിയ മൊഴി. പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

വ്യാജ എസ്എംഎസിന്റെയും എംഎംഎസ്സിന്റെയും പ്രചരണത്തെ തുടര്‍ന്ന് പതിനായിരകണക്കിന് വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ വിജദ്യാര്‍ത്ഥികളും ജോലിക്കാരും കൂട്ടത്തോടെ പാലായനം നടത്തിയിരുന്നു.
MORE IN പ്രധാന വാര്‍ത്തകള്‍
