അബ്ദുറബ്ബ് രാജിവെക്കണം.കെ എസ് യു

HIGHLIGHTS : തിരു : അണ്‍ എയ്ഡഡ് സ്‌കൂളിന് എയ്ഡഡ് പദവി നല്‍കാനുള്ള

തിരു : അണ്‍ എയ്ഡഡ് സ്‌കൂളിന് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ പ്രതിഷേധം തെരുവിലേക്ക്. ചൊവ്വാഴ്ച രാത്രി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ എസ് യു പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രകടനം നടത്തിയത് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച്. അമ്പതോളം പേര്‍ പങ്കെടുത്ത മാര്‍ച്ചിന് കെ എസ് യു ജില്ലാ പ്രസിഡന്റ് പി സുല്‍ഫിക്കര്‍ നേതൃത്വം നല്‍കി.

ഇന്നലെ എംഎസ്എഫ് സ്വാശ്രയ വിഷയത്തില്‍ ആരോഗ്യമന്ത്രിക്ക് വീഴ്ചപറ്റിയെന്നാരോപിച്ച് മന്ത്രിക്കെതിരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെ എസ് യു ആകട്ടെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്.

sameeksha-malabarinews

കുഞ്ഞാലിക്കുട്ടി കെഎസ്‌യുവിന്റെ വിമര്‍ശനങ്ങളെ തമാശയാണെന്ന് പറഞ്ഞതിന് മറുപടിയായി, പുറത്ത് പറയാനാകാത്ത തമാശകള്‍ കാണിക്കുന്ന ആളാണ് പികെ കുഞ്ഞാലികുട്ടി എന്ന് കെ എസ് യു പ്രസിഡന്റ് വിഎസ് ജോയ് തിരിച്ചടിച്ചു.

ഇതോടെ കെഎസ്‌യു വും എംഎസ്എഫും തമ്മിലുള്ള വിദ്യാര്‍ത്ഥി മുന്നണി ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നാണ് കരുതുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!