അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

തിരു: കേരള സ്റ്റേറ്റ് ചലചച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.

ദേശീയതലത്തിലുള്ള മത്സരവിഭാഗത്തിലേക്കായി ഹൃസ്വ-ദീര്‍ഘ ഡോക്യുമെന്ററികളും ഹൃസ്വ ചിത്രങ്ങള്‍, അനിമേഷന്‍ സിനിമകള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയും കേരളത്തില്‍ നിന്നുള്ള കാമ്പസ് സിനിമകളുമാണ് ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും
www.iffk.in, www. keralafilm.com എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

മത്സരേതര വിഭാഗത്തിലേക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്യുമെന്ററികളും ഹൃസ്വചിത്രങ്ങളും അനിമേഷന്‍ സിനിമകളും മ്യൂസിക് വീഡിയോകളും സ്വീകരിക്കും. അപേക്ഷകള്‍ ഏപ്രില്‍ മുപ്പതിന് മുമ്പായി ലഭിക്കണം. ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top