അനിശ്ചിതകാല ബസ്സമരം തുടങ്ങി.

HIGHLIGHTS : കൊച്ചി:സംസ്ഥാനത്ത് അനിശ്ചിതകാല ബസ്സമരം തുടങ്ങി. കൊച്ചിയില്‍

malabarinews

കൊച്ചി:സംസ്ഥാനത്ത് അനിശ്ചിതകാല ബസ്സമരം തുടങ്ങി. കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനം.

sameeksha

വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ബസ്സുടമകളുടെ സമരം.സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയാവാമെന്ന് ഉടമകള്‍ അറിയിച്ചു.

ഇന്നലെ അര്‍ധരാത്രി മുതലാണ് സമരം തുടങ്ങിയത്. ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ സര്‍വ്വസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സമരം ഏറ്റവും കുടതല്‍ വടക്കന്‍ കേരളത്തെയാണ് ബാധിച്ചത്. ഇവിടെ ഉള്‍പ്രദേശങ്ങളില്‍ പ്രധാനമായും സ്വകാര്യ ബസ്സുകളെയാണ് സര്‍വ്വീസ് നടത്തുന്നത്. മധ്യകേരളത്തെയും സമരം ബാധിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി കൂടുതലായി സര്‍വ്വീസ് നടത്തുന്ന തിരുവനന്തപുരം നഗരത്തെ സമരം കാര്യമായി ബാധിച്ചില്ല.

വിനായക ചതുര്‍ത്ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓണപ്പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ സമരം ബാധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!