Section

malabari-logo-mobile

യുപിയില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ മരണം 12 ആയി

HIGHLIGHTS : ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ കലാപം തുടരുന്നു.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ കലാപം തുടരുന്നു. കാലപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. നഗരത്തില്‍ കര്‍ഫ്യു നിലനില്‍ക്കുകയാണ്.

മുസഫര്‍ നഗറില്‍ ഇന്നലെ ഉച്ചയോടെ പഞ്ചായത്ത് യോഗം കഴിഞ്ഞ് മടങ്ങവെ ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് കലാപം തുടങ്ങിയത്. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.

sameeksha-malabarinews

പ്രദേശത്ത് സംഘര്‍ഷത്തിന് ഇപ്പോഴും അയവു വന്നിട്ടില്ല. സംഭവത്തിവല്‍ ഇതുവരെ 30 പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

കാപത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഫേസ് ബുക്കില്‍ വ്യാജ ഫോട്ടോകള്‍ പോസ്റ്റു ചെയ്ത 299 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രകോപനപരമായി പ്രസംഗിച്ച ബിഎസ്പി, ബിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 38 കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. ജനങ്ങള്‍ ശാനന്തരാകണമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!