അധ്യാപകരുടെ ലീവ് സറണ്ടര്‍ മരവിപ്പിക്കും; സമരം പിന്‍വലിച്ചു.

തിരു: ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് താല്‍കാലികമായി മരവിപ്പുക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന അധ്യാപകരുടെ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത് 2010 ലെ സെന്‍സസ് ജോലികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ലീവ് സറണ്ടര്‍ ഉത്തരവിനെ തുടര്‍ന്നാണ്.

കൂടുതലായി അനുവദിച്ച ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കാനുള്ള നീക്കമാണ് അധ്യാപക സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടയാക്കിയത്. തുടര്‍ന്നാണ് ഇപ്പോള്‍ ലീവ് സറണ്ടര്‍ ഉത്തരവ് മരവിപ്പിക്കുന്നത് ഒഴിവാക്കിയത്.

Share news
error: Content is protected !!
Scroll to Top