അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്; ഒരു ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു; അതിര്‍ത്തിയില്‍ വീണ്ടും വെടിയ്പ്പ്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് കശ്മീരിലെ രജൗറി സെക്ടറില്‍ വെടിവെപ്പ് നടന്നത്. 24 മണിക്കൂറിനുളളില്‍ നടന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ഇതെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം നൗഷേരയിലേയും സുന്ദര്‍ബാനിയയിലേയും ജനവാസ മേഖലയ്ക്കു നേരെ പാകിസ്താന്‍ ആക്രമണം നടത്തിയിരുന്നു. അന്ന് ഒരു ജവാനും സാധാരണക്കാരിക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രി വീണ്ടും വെടിവെയ്പ്പുണ്ടായത്.

Share news
error: Content is protected !!
Scroll to Top