HIGHLIGHTS : പാലക്കാട് : പോഷകാഹാര കുറവിനെ തുടര്‍ന്ന് കുട്ടികള്‍ മരണപ്പെട്ട അട്ടപ്പാടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ 500 കോടിയുടെ സഹായം.
പാലക്കാട് : പോഷകാഹാര കുറവിനെ തുടര്‍ന്ന് കുട്ടികള്‍ മരണപ്പെട്ട അട്ടപ്പാടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ 500 കോടിയുടെ സഹായം. കേന്ദ്രമന്ത്രി ജയറാം രമേഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ പാക്കേജ് പ്രകാരം 2000 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. സ്ത്രീകള്‍ക്ക് സ്വന്തമായി കൃഷി തുടങ്ങാന്‍ 50 കോടി രൂപ അനുവദിച്ചു. കുടുംബശ്രീക്കും 50 കോടി അനുവദിച്ചിട്ടുണ്ട്.
നടപ്പാക്കാനിരിക്കുന്ന ഈ പദ്ധതികളുടെ മേല്‍നോട്ടത്തിനായി നാല് വിദഗ്ദര്‍ ഉള്‍പ്പെടുന്ന കര്‍മ്മസേന രൂപികരിക്കുമെന്ന് ജയറാം രമേഷ് അറിയിച്ചു.

അട്ടപ്പാാടി കേന്ദ്ര പാക്കേജില്‍ ഉള്‍പ്പെടുത്തി ഭൂരഹിതരായ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക്്് ഒരേക്കര്‍ ഭൂമി നല്‍കും. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
അട്ടപ്പാടിയിലെ ആദിവാസി വീടുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമാണ് കേന്ദ്രമന്ത്രി ജയറാം രമേഷ് സന്ദര്‍ശനം നടത്തിയത്. ഉച്ചകഴിഞ്ഞ് അഹാട്‌സ് ആസ്ഥാനത്തു നിന്നും പൊതുജനങ്ങളില്‍ നിന്ന് കേന്ദ്രമന്ത്രി പരാതി സ്വീകരിക്കും.