HIGHLIGHTS : For 172 people through direct contact For two without knowing the source 2,109 people were treated for the disease A total of 17,315 people were...
മലപ്പുറം : ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 11) 179 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 172 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 265 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,17,594 ആയി.
17,315 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,109 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 140 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 62 പേരും 20 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 587 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ കോവിഡ് വൈറസ് പ്രതിരോധ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണം. ശരിയായ രീതിയിലുള്ള മാസ്കിന്റെ ഉപയോഗവും കൃത്യമായ ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നതും ഉറപ്പ് വരുത്തണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മാര്‍ച്ച് 11 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എ.ആര് നഗര്‍ 01
ആലങ്കോട് 02
ആലിപ്പറമ്പ് 01
അങ്ങാടിപ്പുറം 04
അരീക്കോട് 03
ഊരകം 01
ചീക്കോട് 06
ചേലേമ്പ്ര 30
ചുങ്കത്തറ 03
എടക്കര 01
എടപ്പറ്റ 01
എടപ്പാള്‍ 01
എടവണ്ണ 03
കാലടി 01
കാളികാവ് 01
കല്പകഞ്ചേരി 02
കാവനൂര്‍ 01
കീഴാറ്റൂര്‍ 01
കീഴുപറമ്പ് 02
കോഡൂര്‍ 01
കോട്ടക്കല്‍ 01
കുറുവ 04
കുറ്റിപ്പുറം 01
കുഴിമണ്ണ 02
മക്കരപ്പറമ്പ 03
മലപ്പുറം 09
മമ്പാട് 01
മംഗലം 02
മഞ്ചേരി 04
മങ്കട 02
മാറഞ്ചേരി 03
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 01
മൂര്‍ക്കനാട് 01
മുതുവല്ലൂര്‍ 03
നന്നമ്പ്ര 01
നന്നംമുക്ക് 06
നിലമ്പൂര്‍ 05
നിറമരുതൂര്‍ 01
പള്ളിക്കല്‍ 05
പാണ്ടിക്കാട് 01
പെരിന്തല്‍മണ്ണ 02
പെരുമ്പടപ്പ് 01
പൊന്മള 02
പൊന്നാനി 05
പൂക്കോട്ടൂര്‍ 03
പുലാമന്തോള്‍ 03
പുളിക്കല്‍ 04
പുഴക്കാട്ടിരി 01
തലക്കാട് 01
തവനൂര്‍ 01
തേഞ്ഞിപ്പലം 01
തിരുനാവായ 05
തിരുവാലി 03
തൃപ്രങ്ങോട് 01
തിരൂര്‍ 05
തിരൂരങ്ങാടി 01
ഊര്‍ങ്ങാട്ടിരി 02
വള്ളിക്കുന്ന് 03
വട്ടംകുളം 01
വാഴക്കാട് 01
വഴിക്കടവ് 01
വെളിയങ്കോട് 04
വെട്ടം 02
വണ്ടൂര്‍ 03