HIGHLIGHTS : Suresh convicted in Vithura prostitution case
കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണല്‍ സെഷന് കോടതി. പ്രതികുള്ള ശിക്ഷ കോടതി നാളെ വിധിക്കും.
പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കല്, വേശ്യാലയം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു.അതെസമയം ബലാത്സംഗം , പ്രേരണക്കുറ്റം എന്നിവ കണ്ടെത്താനായില്ല.
1995 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിതുര സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചതാണ് കേസ്.