HIGHLIGHTS : Odor from drainage on the road
പരപ്പനങ്ങാടി: മുരിക്കള്‍ റോഡ് – എരന്തപ്പെട്ടി ജംഗ്ഷനില്‍ ഡ്രൈനേജില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പരാതി.
പുതുതായി നിര്‍മ്മിച്ചിട്ടുള്ള ഡ്രൈനേജില്‍ നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നത് . ഡ്രൈനേജിലേക്ക് അനധികൃതമായി മാലിന്യം ഒഴുക്കി വിടുന്നുണ്ടോ എന്ന് അധികൃതര്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടു. മഴക്കാലം വന്നാല്‍ ഇത് ഡ്രൈനേജ് അടയുന്നതടക്കുള്ള പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട് .
പരപ്പനങ്ങാടിയില്‍ പലയിടത്തും പിഡബ്ല്യുഡി ഡ്രൈനേജിലേക്ക് ക്വാര്‍ട്ടേഴ്സുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മലിനജലം ഒഴുക്കിവിടുന്നതായ പരാതി നേരത്തേ മുതല്‍ ഉണ്ട്.
രാവിലെ വ്യായാമത്തിനു മറ്റും നടക്കാനിറങ്ങുന്നവര്‍ സ്ഥിരമായി തെരഞ്ഞെടുക്കുന്ന റോഡാണിത്. ഈ ദുര്‍ഗന്ധത്തിന് പരിഹാരം കാണാന്‍ ആരോഗ്യവകുപ്പിനും നഗരസഭയ്ക്കും പരാതില്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.