Section

malabari-logo-mobile

സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു

HIGHLIGHTS : മംഗലം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂട്ടായിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ...

മംഗലം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂട്ടായിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.45 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച കൂട്ടായി റഹ്‌മത്ത് നഗര്‍ 25 -ാം നമ്പര്‍ അങ്കണവാടി, 1.35 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച കൂട്ടായി ആശാന്‍പടി 23 -ാം നമ്പര്‍ അങ്കണവാടി എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ഇരു ചടങ്ങുകളിലും മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹാജറ മജീദ് അധ്യക്ഷയായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.എ. ഷുക്കൂര്‍, വാര്‍ഡ് മെമ്പര്‍ എച്ച്.പി ഫാജിഷ അസ്‌കര്‍, മറ്റ് ജനപ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!