Section

malabari-logo-mobile

ഇറച്ചിക്കും കുപ്പിവെള്ളത്തിനും അമിത വില : പരിശോധന കര്‍ശനമാക്കി

HIGHLIGHTS : മലപ്പുറം ; ജില്ലയില്‍ പൊതു വിപണിയില്‍ സാധനങ്ങളുടെ വില നിലവാരം സംബന്ധിച്ച് വിവിധ വകുപ്പുകള്‍ താലൂക്കടിസ്ഥാനത്തില്‍ സംയുക്ത പരിശോധന നടത്തി. പച്ചക്കറി...

മലപ്പുറം ; ജില്ലയില്‍ പൊതു വിപണിയില്‍ സാധനങ്ങളുടെ വില നിലവാരം സംബന്ധിച്ച് വിവിധ വകുപ്പുകള്‍ താലൂക്കടിസ്ഥാനത്തില്‍ സംയുക്ത പരിശോധന നടത്തി. പച്ചക്കറി, മാംസ, മത്സ്യ, ഉണക്ക മത്സ്യ വിപണികള്‍, ബേക്കറികള്‍ എന്നിവ ഉള്‍പ്പടെ 120 കടകളിലാണ് പോലീസ്, വിജിലന്‍സ്, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന നടത്തിയത്.

ഇറച്ചിക്കടകളില്‍ നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ സ്ഥാപന നടത്തിപ്പുകാര്‍ക്ക് വില കുറക്കുന്നതിനായി കര്‍ശന നിര്‍ദേശം നല്‍കിയതോടൊപ്പം വില നിലവാരം ഏകീകരിക്കാനും വില വിവരപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും നടപടിയെടുത്തിട്ടുണ്ട്. കുപ്പിവെള്ളത്തിന് 13 രൂപയിലധികം ഈടാക്കിയ കടകളോടും വില വിവരം വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ കടയില്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ക്രമപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയെടുക്കാനാണ് തീരുമാനം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!