HIGHLIGHTS : ദുബായ്: 18 വയസുള്ള പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച യുവാവ് പിടിയിലായി.ബംഗ്ലാദേശ് സ്വദേശിയായ 44 കാരാനാണ് ദുബൈ പോലീസിന്റെ പിടിയിലായത്.
ദുബായ്: 18 വയസുള്ള പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച യുവാവ് പിടിയിലായി.ബംഗ്ലാദേശ് സ്വദേശിയായ 44 കാരാനാണ് ദുബൈ പോലീസിന്റെ പിടിയിലായത്.
18 കാരിയെ പീഡിപ്പിക്കുന്നുണ്ടെണന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കിയാണ് പ്രതി ഇവിടെ എത്തിച്ചത്. 2018 ലാണ് പെണ്‍കുട്ടി ഇവിടെ എത്തുന്നത്. തനിക്ക് 17 വയസാണ് പ്രായമെന്ന് അറിയിച്ചപ്പോള്‍ പാസ്പോര്ട്ടില് 25 വയസാക്കി മാറ്റുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഫ്ളാറ്റിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ അന്നുമുതല്‍ പീഡിപ്പിച്ചുവരികയാണ്. ദിവസത്തില്‍ നാലുമുതല്‍ അഞ്ചുപേര്‍ വരെ പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒരു ചൈനീസ് യുവതിയുമായി ചേര്‍ന്നാണ് പ്രതി ഫ്ളാറ്റില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നത്. ഇവിടെ എത്തുന്ന പുരുഷന്മാരില് നിന്നും 100 ദിര്‍ഹം വാങ്ങിയാണ് ഇടപാട് നടത്തിയിരുന്നത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാസത്തില്‍ 1500 ദിര്‍ഹം പ്രതി അയച്ചു നല്‍കിയിരുന്നു.
പിടിയിലായ പ്രതിക്കെതിരെ മനുഷ്യക്കടത്ത്, പെണ്‍വാണിഭം, പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രതി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം കോടതിയില്‍ നിഷേധിച്ചു. ഖലീജ് ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.