Section

malabari-logo-mobile

പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍

HIGHLIGHTS : കൊച്ചി: തീയേറ്ററുകളില്‍ തകര്‍ത്തുമുന്നേറിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പുലിമുരകന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്...

download-1കൊച്ചി: തീയേറ്ററുകളില്‍ തകര്‍ത്തുമുന്നേറിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പുലിമുരകന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് അടക്കം നാലു വെബ്സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ലിങ്ക് കേരള പൊലീസിന്റെ സൈബര്‍ ഡോം ഇടപെട്ട് നീക്കം ചെയ്തു. ഇതിനിടയില്‍ ചിത്രം 28 പേര്‍ സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തിരുന്നു.തമിഴ്റോക്കേഴ്സ്, തമിഴ് ടൊറന്റ് എന്നിവ അടക്കം നാലു വെബ്സൈറ്റുകളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു.

ഒക്ടോബര്‍ ഏഴിന് തീയേറ്ററുകളിലെത്തിയ ചിത്രം 75 കോടി രൂപയാണ് ഇതുവരെ നേടിയത്. വിദേശത്തും പുലിമുരുകന്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ടോമിച്ചന്‍ മുളകുപാടത്തിന്റെ നിര്‍മാണത്തില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. കമാലിനി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക.

sameeksha-malabarinews

25 കോടിയിലധികം രൂപ ചെലവഴിച്ച് ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച സിനിമയാണ് പുലിമുരുകന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!