Section

malabari-logo-mobile

സ്വകാര്യസ്ഥാപനങ്ങളിലും 26 ആഴ്ച പ്രസവാവധി

HIGHLIGHTS : ന്യൂഡല്‍ഹി :സ്വകാര്യസ്ഥാപനങ്ങളിലും സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി ഉയര്‍ത്തിയുള്ള പ്രസവാനുകൂല്യ ഭേദഗതി ബില്ലിന് രാജ്യസഭയുടെ അ...

newborn-baby-and-momന്യൂഡല്‍ഹി :സ്വകാര്യസ്ഥാപനങ്ങളിലും  സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി ഉയര്‍ത്തിയുള്ള പ്രസവാനുകൂല്യ ഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം. പ്രസവാനുകൂല്യ നിയമത്തില്‍ കൊണ്ടുവരേണ്ട ഭേദഗതിക്ക് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. തൊഴില്‍മന്ത്രി ബണ്ഡാരു ദത്താത്രേയയാണ് ബില്‍ അവതരിപ്പിച്ചത്. ലോക്‌സ‌ഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും.

സ്വകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 10 പേരില്‍ കൂടുതല്‍ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനവും വനിതാ ജീവനക്കാര്‍ക്ക് 26 ആഴ്ചവരെ ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി അനുവദിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ 12 ആഴ്ചവരെ മാത്രമായിരുന്നു പ്രസവാവധി. രണ്ടു പ്രസവത്തിന് മാത്രമാണ് ശമ്പളത്തോടുകൂടിയ 26 ആഴ്ചത്തെ അവധി. കുട്ടികളെ ദത്തെടുക്കുന്ന വനിതകള്‍ക്കും ഗര്‍ഭപാത്രം വാടകയ്ക്കെടുത്ത് അമ്മയാകുന്നവര്‍ക്കും 12 ആഴ്ചവരെ ശമ്പളത്തോടുകൂടിയ അവധിയെടുക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെതന്നെ 26 ആഴ്ച പ്രസവാവധി അനുവദനീയമാണ്. സ്വകാര്യ മേഖലയിലേക്കുകൂടി ഈ ആനുകൂല്യം വ്യാപിപ്പിക്കുന്നത് സംഘടിതമേഖലയിലെ 18 ലക്ഷം വരുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും.

sameeksha-malabarinews

അമ്പതില്‍ കൂടുതല്‍പേര്‍ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ക്രെഷെ സൌകര്യം ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ആവശ്യമെങ്കില്‍ വനിതാ ജീവനക്കാര്‍ക്ക് വീട്ടില്‍നിന്ന് തൊഴിലെടുക്കാനുള്ള സൌകര്യവുമൊരുക്കാം.  ഈ വ്യവസ്ഥ നിര്‍ബന്ധമല്ല.

ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്നവര്‍ക്ക് അവധി ആനുകൂല്യം ഇല്ല. വ്യാഴാഴ്ച ബില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ പ്രതിപക്ഷനിരയിലെ പല അംഗങ്ങളും ഇത് വീഴ്ചയായി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഈ വിഷയം ഗൌരവമായി പരിഗണിക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!