Section

malabari-logo-mobile

ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നേറ്റം എല്‍ഡിഎഫ്‌ 555, യുഡിഎഫ്‌ 315

HIGHLIGHTS : തിരുവനന്തപുരം: കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പുലര്‍ത്തിയ ഇടതുആധിപത്യം പഞ്ചായത്ത്‌ ഭരണസമിതി തെരഞ്ഞെടുപ്പിലും തുടര്‍ന്നു. വ്യാഴാഴ്‌ച സംസ്ഥാനത്ത്‌ ന...

Untitled-1 copyതിരുവനന്തപുരം: കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പുലര്‍ത്തിയ ഇടതുആധിപത്യം പഞ്ചായത്ത്‌ ഭരണസമിതി തെരഞ്ഞെടുപ്പിലും തുടര്‍ന്നു. വ്യാഴാഴ്‌ച സംസ്ഥാനത്ത്‌ നടന്ന പഞ്ചായത്ത്‌, ബ്ലോക്ക്‌ തല ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിക്ക്‌ വ്യക്തമായ ആധിപത്യം. സംസ്ഥാനത്തെ 555 ഗ്രാമപഞ്ചായത്തുകള്‍ ഇടതുപക്ഷമായിരിക്കും ഭരിക്കുക. 315 ഭരണസമിതികള്‍ മാത്രമാണ്‌ യുഡിഎഫിനുള്ളത്‌. ബിജെപി ചരിത്രത്തിലാദ്യമായി 12 ഗ്രാമപഞ്ചായത്തുകള്‍ ഭരിക്കും.

ജില്ലാപഞ്ചായത്തുകളില്‍ ഏഴെണ്ണം വീതം ഇരുമുന്നണികളും നേടി. കാസര്‍കോട്‌ വയനാട്‌ മലപ്പുറം, പത്തനംതിട്ട, കോട്ടയം ഇടുക്കി, എറണാകുളം ജില്ലാപഞ്ചായത്തുകളാണ്‌ യുഡിഎഫ്‌ നേടിയത്‌. കണ്ണുര്‍ കോഴിക്കോട്‌ പാലക്കാട്‌, തൃശ്ശുര്‍, ആലപ്പുഴ, കൊല്ലം തിരുവനന്തപുരം ജില്ലകള്‍ ഇടുതപക്ഷം നേടി. കാസര്‍കോട്‌ ബിജെപി പിന്തുണ സ്വീകരിക്കില്ലെന്ന്‌ സിപിഎം വ്യക്തമാക്കിയതോടെയാണ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ യുഡിഎഫിന്‌ ഭരണം ലഭിച്ചത്‌.

sameeksha-malabarinews

ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ 92 എണ്ണം എല്‍ഡിഎഫിനാണ്‌, 47 എണ്ണം മാത്രമാണ്‌ യുഡിഎഫിന്‌ ലഭിച്ചത്‌. വന്‍മുന്നേറ്റമാണ്‌ ത്രിതലപഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ നടത്തിയിരിക്കുന്നത്‌. കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ്‌ വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. സംസ്ഥാനത്തെ 6 കോര്‍പ്പറേഷനില്‍ അഞ്ചും ഭരിക്കുന്നത്‌ ഇടതുപക്ഷമാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!