HIGHLIGHTS : എഴുത്തുകാരുടെയും വായനക്കാരുടെയും സഹൃദയരുടെയും കൂട്ടായ്മയായ പലര്‍മ സാംസ്ക്കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷം കുറ്റിപ്പുറം നിള പാര്‍ക്കില്‍ വെച്ച്...
എഴുത്തുകാരുടെയും വായനക്കാരുടെയും സഹൃദയരുടെയും കൂട്ടായ്മയായ പലര്‍മ സാംസ്ക്കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷം കുറ്റിപ്പുറം നിള പാര്‍ക്കില്‍ വെച്ച് നടക്കുന്നു. ജനുവരി 26 രാവിലെ 9 മണിക്ക്
കവി രാവുണ്ണി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും.
ഏകദിന സാംസ്ക്കാരിക സംഘമത്തില്‍ ‘ഫാസിസവും സര്‍ഗാത്മകതയും’ , കോര്‍പ്പറേറ്റ് കാലത്തെ കവിത, പെണ്ണിടങ്ങളിലെ പൊതുബോധ വായന, കവിതയിലെ പ്രതിരോധ സങ്കല്പം,കഥയിലെ കവിത എന്നീ വിഷയങ്ങളെ കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെ ഇ എന്‍, വിആര്‍ സൂധീഷ്, ലിഷ അന്ന, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ചടങ്ങില്‍ ഫ്രീഡം ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ജന കവിത 2014 ന്റെ പ്രകാശനവും നടക്കും. വൈകീട്ട് നടക്കുന്ന കവിയരങ്ങില്‍ കേരളത്തിലെ പ്രശസ്തരായ കവികള്‍ പങ്കെടുക്കും.