HIGHLIGHTS : കൊച്ചി :കേരളമിപ്പോള്‍ നിരവധി വ്യത്യസ്തമായ ന്യൂജനറേഷന് സമരങ്ങള്‍ക്ക് വേദിയാകുകയാണ് ഇന്ന് കൊച്ചി അത്തരമൊരു പ്രതീകാത്മക സമരത്തിന് വേദിയാകുന്നു. ...
കൊച്ചി :കേരളമിപ്പോള്‍ നിരവധി വ്യത്യസ്തമായ ന്യൂജനറേഷന് സമരങ്ങള്‍ക്ക് വേദിയാകുകയാണ് ഇന്ന് കൊച്ചി അത്തരമൊരു പ്രതീകാത്മക സമരത്തിന് വേദിയാകുന്നു. ബാര്‍ അഴിമതിക്കെസില് ആരോപണവിധേയനായ മന്ത്രി കെഎം മാണിക്കുവേണ്ടി കൊച്ചിയില്‍ ഒരു ന്യുജനറേഷന് ടീം പിച്ചയെടുക്കാന്‍ തെരുവിലിറങ്ങുന്നു. വെളുത്ത ജുബ്ബയും കറുത്ത ബജറ്റ് പെട്ടിയുമായി ആരങ്ങിലും നിങ്ങളെ പിച്ചച്ചട്ടിയുമായി സമീപിച്ചാല്‍ പ്രതിഷേധമുണ്ടെങ്ങില് നിങ്ങള്‍ക്കും അതില്‍ പണമിടാം. അത് മാണിസാറിന് മണിയോര്‍ഡറായി അയച്ചുകൊടുക്കാനാണ് സമരക്കാരുടെ പരിപാടി
എന്റെ വകര 500 എന്ന് ഫേസ്ബുക്ക് പേജിലുള്ളവാരണ് സമരം നടത്തുന്നത്
പേജില്‍ രൂക്ഷമായ വിമര്‍ശനമാണ് ധനമന്ത്രക്കെതിരെയുള്ളത് നമ്മള് അഷ്ടിക്ക് വകയില്ലാത്ത നമ്മുടെ മാണി സാറിനായി പിച്ച തെണ്ടും, അത് അഭിമാനമുള്ള ഓരോ മലയാളിയുടെയും പ്രശ്നമാണ് ബജറ്റ് വിറ്റ് നമ്മെ വിറ്റ് തുലച്ചവര്ക്കെതിരെയുളള പ്രതിഷേധമാണ് വരു നമുക്ക് പിച്ചച്ചട്ടിയുമായി തെരുവിലേക്കിറങ്ങാം എന്നാണി ഫേസബുക്ക് പേജില്‍ കുറിച്ചിട്ടിരിക്കുന്നത്
ഇപ്പോള്‍തന്നെ കെഎം മാണിക്ക് സമരക്കാര്‍ അയച്ചുകൊടുത്ത പത്തുരൂപ മണിയോര്‍ഡര്‍ പാല പോസ്റ്റ് ഓഫീസില്‍ കൈപ്പറ്റാതെ നിറഞ്ഞുകിടക്കുകയാണ്. സ്ഥിരം വാര്‍പ്പ് സമരമാര്ഗ്ഗങ്ങളില് നിന്നുള്ള ന്യൂജനറേഷന്റെ ഈ മാറ്റിചവിട്ടല് സൈബര്‍ലോകം മാത്രമല്ല പൊതുസമൂഹവും സ്വീകരിക്കുമെന്ന് വിശ്വസത്തിലാണ് ഈ സമരക്കാരും.