HIGHLIGHTS : മുംബൈ: നരേന്ദ്രമോഡി സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണസ്ഥാനം രാജിവെക്കാന്‍ വിസമ്മതിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനെ സ്ഥലംമാറ്റി. മിസോ...
മുംബൈ: നരേന്ദ്രമോഡി സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണസ്ഥാനം രാജിവെക്കാന്‍ വിസമ്മതിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനെ സ്ഥലംമാറ്റി. മിസോറാം ഗവര്‍ണറായാണ് ശങ്കരനാരായണനെ മാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവ് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രാഷ്ട്രപതിഭവന് പുറത്തിറക്കിയത്. ഗുജറാത്ത് ഗവര്‍ണറായ ഒ പി കോഹ്ലിക്കാണ് മഹാരാഷ്ട്രയുടെ ചുമതല.
മിസോറാം ഗവര്‍ണറായിരുന്ന കമലാ ബേനിവാളിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ശങ്കരനാരായണന്റെ നിയമനം. ശങ്കരനാരായണന് 2017 വരെയാണ് ഗവര്‍ണര്‍ പദവിയില്‍ തുടരാനുള്ള കാലാവധി.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഗവര്‍ണര്‍ വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.