HIGHLIGHTS : പാലക്കാട്: സെല്‍ഫിയെടുക്കാനായി ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്യാനായാണ് ഷൊര്‍ണ്ണൂര്‍ ...
പാലക്കാട്: സെല്‍ഫിയെടുക്കാനായി ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്യാനായാണ് ഷൊര്‍ണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. ചാലശ്ശേരി സ്വദേശിയായ ഷിഹാബുദ്ദീന് (14) നാണ് ഷോക്കേറ്റത്. പാലക്കാട് ചാത്തന്നൂര്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷിഹാബുദ്ദീന്.
യാര്‍ഡിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറി മൊബൈലില്‍ സെല്‍ഫിയെടുക്കുന്നതിനിടയിലാണ് ട്രാക്കിന് മുകളിലുണ്ടായിരുന്ന 250 കിലോവാട്ട് ശക്തിയുള്ള വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചത്. ഷോക്കേറ്റ് ശരീരം മുഴുവന്‍ പൊള്ളലേറ്റ ഷിഹാബുദ്ദീനെ തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.