HIGHLIGHTS : മുംബൈ: അമീര്‍ഖാന്റെ ഏറ്റവും പുതിയ ചിത്രമായ പി കെ യുടെ പോസ്റ്ററില്‍ അമീര്ഖാന് നഗ്നനായി പ്രത്യക്ഷപ്പെട്ടത് ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചയായതിന് പിന്നാ...
മുംബൈ: അമീര്‍ഖാന്റെ ഏറ്റവും പുതിയ ചിത്രമായ പി കെ യുടെ പോസ്റ്ററില്‍ അമീര്ഖാന് നഗ്നനായി പ്രത്യക്ഷപ്പെട്ടത് ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ പൊല്ലാപ്പ്. അമീറിന്റെ ഈ പോസ്റ്റിനെതിരെ കാന്‍പൂരിലെ ഒരു അഭിഭാഷകന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. അമീര്ഖാന്, പ്രെഡ്യൂസര്‍ വിധു വിനോദ് ചോപ്ര, സംവിധായകന് രാജ് കുമാര്‍ ഹിരാനി എന്നിവര്‍ക്കെതിരെയാണ് കേസ്.
വെള്ളിയാഴ്ച രാവിലെ ഈ പോസ്റ്റര്‍ പത്രത്തില്‍ വന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് അഭിഭാഷകന് മനോജ്കുമാര്‍ അറിയിച്ചു. കോടികണക്കിന് ആളുകളിലേക്കാണ് പത്രം എത്തുന്നതെന്നും മുതിര്‍ന്നവരും, കുട്ടികളും ഇതില്‍ ഉണ്ടാകും, പോസ്റ്ററിലെ നഗ്നതാ പ്രദര്‍ശനം നിയമവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഐ പി സി സെക്ഷന്‍ 292 പ്രകാരമാണ് അശ്ലീലത നിറഞ്ഞ പോസ്റ്ററിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.