Section

malabari-logo-mobile

ഇന്റര്‍സിറ്റി എക്‌സപ്രസ്സുകളുടെ പരപ്പനങ്ങാടി, താനൂര്‍ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നു

HIGHLIGHTS : പാലക്കാട് :ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള തീവണ്ടികളുടെ താത്ക്കാലിക സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി 6305,6306 എറണാകുളം-കണ്ണൂര്‍-എറണാക...

tanur-train copyപാലക്കാട് :ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള തീവണ്ടികളുടെ താത്ക്കാലിക സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി 6305,6306 എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍ സിറ്റി ട്രെയിനുകളുടെ പരപ്പനങ്ങാടിയിലെയും താനുരിലെയും സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കന്‍ ഒരുങ്ങുന്നു. പുതിയ തീവണ്ടിസമയപ്പട്ടികയിലാണ് ഈ ട്രെയിനുകള്‍ക്ക് നിലവിലുള്ള പരപ്പനങ്ങാടി , താനൂര്‍, ചാലക്കുടി അങ്കമാലി സ്റ്റോപ്പുകള്‍ ഇല്ല എന്ന് കാണിച്ചിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ ഇത്തരം മുന്നറിയിപ്പുകള്‍ ഒന്നു ലഭിച്ചിട്ടില്ല എ്‌നാണ് ഈ സ്‌റ്റേഷനുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

sameeksha-malabarinews

പരപ്പനങ്ങാടിയില്‍ ഈ ട്രെയിനുകള്‍ക്ക് നിലവില്‍ സ്ഥിരം സ്റ്റോപ്പാണ്. എന്നാല്‍ താനൂരില്‍ ഇപ്പോഴും താത്ക്കാലിക സ്‌റ്റോപ്പാണുള്ളത്.
വര്‍ഷങ്ങളായി നിലനിന്നു പോരുന്ന ഈ സ്‌റ്റോപ്പ് എടുത്തു കളയുന്നത് പ്രദേശവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!