HIGHLIGHTS : നാലു ചുറ്റു കഞ്ചാവു വാങ്ങാനായി ഞാന്‍ കൊടുത്ത നോട്ടിൽ
അബ്ബാസ് ചേങോട്ട്
നാലു ചുറ്റു കഞ്ചാവു വാങ്ങാനായി
ഞാന്‍ കൊടുത്ത നോട്ടിൽ
ഗാന്ധി ചിരിക്കുന്നു..
ബാറിലെ രണ്ടു പെഗ്ഗിനുനായി കൊടുത്ത നോട്ടിലും…
എന്റെ മരണ സാക്ഷിപ്പത്രത്തിൽ
മുദ്ര പതിക്കാനായി
അധികാരിയുടെ കൈവള്ളയിലേക്കു ഞാന്‍
വച്ചു കൊടുത്ത കെട്ടുകൾക്കിടയിലും
ഒരു പാട് ഗാന്ധിമാർ ചിരിക്കുന്നു……
പക്ഷേ …
പിച്ചക്കടയിലൂടെ പിച്ചയായി തരുന്ന,
പുഴുവരിച്ച ധാന്യത്തിനായി
നിവർത്തി നോക്കിയ രണ്ടു രൂപാ
നോട്ടിൽ മാത്രം നീയെന്തേ ചിരിക്കാഞ്ഞൂ….
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക