HIGHLIGHTS : മുംബൈ: മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 61 ആയി. ഞായറാഴ്ച രാലിലെ
തകര്ന്നകെട്ടിടത്തിനുള്ളില് ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് വ്യക്തമായതോടെ 48 മണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെ അവസാനിപ്പിച്ചു.
മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം കോര്പ്പറേഷന് നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ 6.25 ഓടെയാണ് 33 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം തകര്‍ന്നത്. 21 കുടുംബങ്ങളാണ് ഇതില്‍ താമസിച്ചിരുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണ മുംബൈയിലെ ഡോക്കിയാഡ് റോഡിലുള്ള കെട്ടിടമാണ് തകര്‍ന്നത്.
ഈ കെട്ടിടത്തില്‍ കൂടുതലായും മുന്‍സിപ്പല്‍ കോര്പ്പറേഷന് ജീവനക്കാരാണ് താമസിച്ചിരുന്നത്.