Section

malabari-logo-mobile

ആഭ്യന്തരമന്ത്രിയെ ഫോണിലൂടെ പ്രതിഷേധമറിയിച്ച സിപിഎം നെടുവ ലോക്കല്‍ സെക്രട്ടറിയെ കസ്റ്റഡിയില്‍

HIGHLIGHTS : പരപ്പനങ്ങാടി: ആഭ്യന്തരമന്ത്രി തിരൂവഞ്ചൂര്‍ രാധകൃഷ്ണനെ ഫോണില്‍ വിളിച്ച് പ്രതിഷേധിച്ച സിപിഐഎം നെടുവ

പരപ്പനങ്ങാടി: ആഭ്യന്തരമന്ത്രി തിരൂവഞ്ചൂര്‍ രാധകൃഷ്ണനെ ഫോണില്‍ വിളിച്ച് പ്രതിഷേധിച്ച സിപിഐഎം നെടുവ ലോക്കല്‍കമ്മിറ്റി സെക്രട്ടറി സി തുളസിയെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച ഇടതുമുന്നണി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തിന് ലാത്തി കൊണ്ടു കുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാനാണത്രെ തുളസി ആഭ്യന്തരമന്ത്രിയെ നേരിട്ട് വിളിച്ചത്.
ഈ ക്രുരമായ മര്‍ദ്ദനം നടത്തിയ എസ്‌ഐയെ വെറുതെ വിടില്ലന്നായിരുന്നായിരുന്നത്രെ പറഞ്ഞത്.
എന്നാല്‍ ആഭ്യന്തരമന്ത്രിയെ ആരാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍കോള്‍ വന്നത് പരപ്പനങ്ങാടിയില്‍ നിന്നാണന്ന് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ തുളസിയാണ് ഫോണ്‍ ചെയ്തതെന്ന് ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു.
കൂടുതല്‍ അന്വേഷണങ്ങള്‍്ക്കായി് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുളസിയെ ചോദ്യം ചെയ്യും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!