HIGHLIGHTS : ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് മലയാളി പൈലറ്റ്. അപകടത്തില്‍ പെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്ന ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ പ്രവീണ്‍ ആണ് മരിച്ചത്. വ്യോമസേനയുടെ മറ്റ് അഞ്ച് ഉദേ്യാഗസ്ഥരും ഈ അപകടത്തില്‍ മരിച്ചതായി വ്യോമസേന മേധാവി എന്‍എകെ ബ്രൗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ട ആരും തന്നെ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് അപകടം സ്ഥലം സന്ദര്‍ശിച്ച ശേഷം ബ്രൗണ്‍ വ്യക്തമാക്കിയിരുന്നു.
ഉത്തരാഖണ്ഡില്‍ ഗൗരിഹുണ്ഡില് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് എം ഐ 17 ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്.
അപകട സമയത്ത് 20 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണ്.