Section

malabari-logo-mobile

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

HIGHLIGHTS : Naxal leader Kunnel Krishnan passed away

തിരുവനന്തപുരം: കേരളത്തിലെ നക്‌സല്‍ ബാരി പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന കുന്നേല്‍ കൃഷ്ണന്‍ (85) അന്തരിച്ചു. തിരുവനന്തപുരത്ത് ആര്‍സിസിയില്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

1948ലാണ് കൃഷ്ണന്‍ തൊടുപുഴയില്‍ നിന്ന് വയനാട്ടിലെ വാളാട് എത്തുന്നത്. ഹൈസ്‌കൂള്‍ പഠനകാലത്ത് കെഎസ്എഫില്‍ ചേര്‍ന്ന് നക്‌സലൈറ്റ് വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും അംഗമായി.

അടിയന്തരാവസ്ഥയിലും തുടര്‍ന്നും സംസ്ഥാനത്ത് നടന്ന നക്‌സലൈറ്റ് പ്രക്ഷോഭങ്ങളില്‍ കൃഷ്ണന്‍ നേതൃപരമായ പങ്ക് വഹിച്ചു. കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം, കേണിച്ചിറ മഠത്തില്‍ മത്തായി കൊലക്കേസ് അടക്കം നിരവധി ജന്മിമാരെ ആക്രമിച്ച കേസിലെ പ്രതിയാണ്. പിടിയിലായപ്പോള്‍ കക്കയം ക്യാമ്പില്‍ അതിക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. മരിക്കുംവരെ നക്‌സലൈറ്റ് ആശയങ്ങളില്‍ അടിയുറച്ചു നിന്നിരുന്നു കുന്നേല്‍ കൃഷ്ണന്‍.

മരണം വരെ സിപിഐ (എംഎല്‍) റെഡ് ഫ്‌ലാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവായിരുന്നു. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററായിരുന്നു. ഭാര്യ: കനക. മക്കള്‍: അജിത് കുമാര്‍, അനൂപ് കുമാര്‍, അരുണ്‍ കുമാര്‍, അനിഷ, അനീഷ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!